ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും, പൊലീസിന്റെ വീഴ്ചയും അന്വേഷിക്കാൻ SIT രൂപീകരിക്കും

തിരുവനന്തപുരം: കോഴിക്കോട് ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ടു നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും അതു തടയുന്നതിൽ പൊലീസ് വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ ഒരു പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിർദേശം നൽകി. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
2024 നവംബർ 16 ന് നടന്ന ചേവായൂർ ബാങ്ക് തെരെഞ്ഞെടുപ്പ് തിരഞ്ഞെടുപ്പിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഹൈക്കോടതി ഉത്തരവിൻ പ്രകാരം സുരക്ഷക്കായി മെഡിക്കൽ കോളജ് പൊലിസിനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അക്രമസംഭവങ്ങൾ തടയുന്നതിൽ അന്നത്തെ മെഡിക്കൽ കോളജ് എസിപി അടക്കമുളളവർ വലിയ വീഴ്ച വരുത്തിയതായി ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നു. അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ ഉപയോഗിച്ചുവെന്നാണ് കോഴിക്കോട് എം പി എംകെ രാഘവനും, ഡിസിസി അധ്യക്ഷൻ കെ പ്രവീൺകുമാറും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ഇതേ തുടർന്നാണ് ഇതിനെക്കുറിച്ച് ഒരു പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്.
Content Highlights: Special investigation team ordered by the Home Minister to probe Chevayur Bank election violence., Report to be submitted within three weeks regarding police lapses., Allegations of 5,000 fake ID cards used to sabotage the election., Congress leaders including MK Raghavan filed formal complaints against local police.