ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ വീട്ടിൽ പോലീസ് പരിശോധന

കൊച്ചി:ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ വീട്ടിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം പരിശോധന.കേസിലെ രണ്ടാം പ്രതിയുടെ ആലുവ കമ്പനിപ്പടിയിലുള്ള ഫ്ളാറ്റിൽ രാത്രിയോടെയാണ് പരിശോധന നടന്നത്.അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പോലീസ് സ്റ്റേഷനിലെത്തി ചർച്ച നടത്തിയ ശേഷമാണ് ഈ പരിശോധന നടന്നത്.ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്താനും സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കാനാണ് പരിശോധന എന്നാണ് സൂചന.നാളെ പ്രതിയായ ജഡ്ജിക്കെതിരെ ഹൈക്കോടതിയുടെ തീരുമാനം വരാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ പരിശോധന എന്നതും ശ്രദ്ധേയമാണ്.
Content Highlights: Police conducted a search at the additional judge's residence., The inspection is linked to the recent Cheranalloor vehicle accident., Investigation is ongoing regarding the accused judge.