ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം; സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു,മാറിപ്പോയെന്ന് വാദം

ടി.ഗോപാലകൃഷ്ണന്‍
ടി.ഗോപാലകൃഷ്ണന്‍

തൃശ്ശൂർ: ചേലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ടി.ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. സിപിഎം സ്ഥാനാർത്ഥിയായി വിജയിച്ച 16-ാം വാർഡ് അംഗം രാമചന്ദ്രന്റെ വോട്ട്‌ യുഡിഎഫിന് ലഭിച്ചു.

അറിയാതെ വോട്ട് മാറിപ്പോയതാണ് എന്നാണ് രാമചന്ദ്രൻ പറയുന്നത്. ഇതോടെ 13 വോട്ട് നേടി ടി. ഗോപാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 24 വാർഡുള്ള പഞ്ചായത്തിൽ 12 വീതം സീറ്റുകളാണ് യുഡിഎഫും എൽഡിഎഫും നേടിയിരുന്നത്.

എൽഡിഎഫിലെ പ്രസിഡന്റ് സ്ഥാനാർഥി കെ.നന്ദകുമാറിന് 11 വോട്ടുകൾ ലഭിച്ചു. തോന്നൂർക്കര പാറപ്പുറം 21-ാം വാർഡ് അംഗമാണ് ടി.ഗോപാലകൃഷ്ണൻ. പഞ്ചായത്തിലെ ഉയർന്ന ഭൂരിപക്ഷവും ടി.ഗോപാലകൃഷ്ണന് തന്നെയായിരുന്നു. 446 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ പ്രതിപക്ഷനേതാവ് കൂടിയായിരുന്നു. പത്ത് വർഷം തുടർച്ചയായി എൽഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

ആകെ വാർഡ് -24

കക്ഷിനില

എൽഡിഎഫ്- സിപിഎം-12

യുഡിഎഫ്- കോൺഗ്രസ്-11,ലീഗ്-ഒന്ന്

Content Highlights: Congress candidate T. Gopakrishnan elected Chelakkara Panchayat President with 13 votes.