സെൻസസ്: ചില ചോദ്യങ്ങളിൽ ആക്ഷേപം; പൗരത്വഭേദഗതിയുമായി കൂട്ടിക്കെട്ടാനെന്ന് സംശയം

ന്യൂഡൽഹി: സെൻസസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളെച്ചൊല്ലി വിവാദം. പൗരത്വഭേദഗതി നിയമം പിൻവാതിലിലൂടെ നടപ്പാക്കാൻ സെൻസസ് കണക്കുകളെ ഉപയോഗിക്കാനിടയുണ്ടെന്നാണ് ആശങ്ക. ദേശീയ പൗരത്വരജിസ്റ്റർ നടപ്പാക്കാനായി 2020-ൽ തയ്യാറാക്കിയ ചോദ്യാവലിയിലെ ചില ചോദ്യങ്ങൾ ഇതിലുമുള്ളതാണ് കാരണം.
2011-ലേതിനെക്കാൾ 14 ചോദ്യങ്ങളാണ് ഇത്തവണ കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അച്ഛന്റെയും അമ്മയുടെയും വിശദാംശങ്ങൾ, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് നമ്പർ, ഡ്രൈവിങ് ലൈസൻസ് എന്നിവ 2020-ൽ ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യാവലിയിൽ ഉൾപ്പെട്ടവയാണ്.
14 ചോദ്യങ്ങൾ ഇവയാണ്: ജീവിത പങ്കാളിയുടെ പേര്, പ്രഖ്യാപിക്കപ്പെട്ട പൗരത്വം, അച്ഛന്റെ വിശദാംശങ്ങൾ, അമ്മയുടെ വിശദാംശങ്ങൾ, എസ്.സി./എസ്.ടി./ജാതി, സാക്ഷരത/ഡിജിറ്റൽ സാക്ഷരത, ഉയർന്ന വിദ്യാഭ്യാസ യോഗ്യത, കോവിഡ്-19 വാക്സിനേഷനെടുത്ത സ്ഥലം, മൊത്തം ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മൊബൈൽ നമ്പർ (ലഭ്യമെങ്കിൽ), ആധാർ നമ്പർ (ലഭ്യമെങ്കിൽ), വോട്ടർ തിരിച്ചറിയൽ നമ്പർ (ലഭ്യമെങ്കിൽ), പാസ്പോർട്ട് നമ്പർ (ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക്), ഡ്രൈവിങ് ലൈസൻസ് (ലഭ്യമെങ്കിൽ).
Content Highlights: New census includes 14 additional questions compared to 2011., Concerns raised that census data might be linked to the Citizenship Amendment Act., Questions include Aadhaar, mobile number, parents' details, and bank accounts.