കോവിഡ്-19; ആശുപത്രികള്‍ വിട്ടുതരാന്‍ കത്തോലിക്ക സഭ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി

പിണറായി വിജയന്‍ | ഫോട്ടോ: മാതൃഭൂമി
പിണറായി വിജയന്‍ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആവശ്യമെങ്കില്‍ സഭയ്ക്ക് കീഴിലെ ആശുപത്രികള്‍ വിട്ടുതരാന്‍ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന് കെ.സി.ബി.സി. പ്രസിഡണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആശുപത്രികള്‍ വിട്ടു തരാന്‍ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചു. കെ.സി.ബി.സി. പ്രസിഡണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫോണില്‍ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാല്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വിട്ടുനല്‍കാമെന്നും അദ്ദേഹം ഉറപ്പു തന്നിട്ടുണ്ട്. അടിയന്തരഘട്ടത്തില്‍ സര്‍ക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദി പറയുന്നു. നമ്മുടെ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നു.

Content Highlights:Catholic Sabha, Kerala COVID-19 Updates 

Content Highlights: