തോട്ടണ്ടി അഴിമതി; പരിശോധനയ്ക്ക് സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും അധികാരമുണ്ടെന്ന് ഹൈക്കോടതി

കൊല്ലം: കശുവണ്ടി കുംഭകോണ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് തുടര്‍നടപടി എടുക്കാത്തതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിൽ ഹൈക്കോടതി ഉത്തരവ്. ആരോപണവിധേയമായ തോട്ടണ്ടി പരിശോധിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് അഡ്വ. ജോമി കെ. ജോസ് മുഖേന പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനും വിജിലന്‍സ് ഡയറക്ടര്‍ക്കും ഈ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. പരാതി വിജിലന്‍സ് പരിഗണിക്കാതിരിക്കെയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി പരാതിക്കാരന്‍ സമീപിച്ചത്.
വാങ്ങിവെച്ചിരിക്കുന്ന തോട്ടണ്ടി സംസ്കരിച്ചുകഴിഞ്ഞാല്‍ തെളിവുകള്‍ നശിക്കുമെന്ന പരാതിക്കാരന്റെ ആശങ്ക പരിഗണിച്ചാണ് സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും തോട്ടണ്ടി പരിശോധിക്കാൻ അധികാരമുണ്ടെന്ന് കാണിച്ച് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
Content Highlights: Kerala High Court allows agencies to inspect cashew nuts in the cashew nut scam case following a PIL