രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പോസ്റ്റ്;റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്‌

റിജില്‍ മാക്കുറ്റി | Photo:www.facebook.com/Rijilchandranmakkutty
റിജില്‍ മാക്കുറ്റി | Photo:www.facebook.com/Rijilchandranmakkutty

കണ്ണൂർ: സാമൂഹികമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.

ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.രാജന്റെ പരാതിയിലാണ് കേസ്. രാഹുൽഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പരാമർശമാണ് പരാതിക്കിടയാക്കിയത്.

ഇതൊരു അന്തിമ പോരാട്ടമാണെന്ന് റിജിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണമെന്നും അദ്ദേഹം കുറിച്ചു.

Content Highlights: case against rijil makutty