നാദാപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

#ന്യൂസ് ഡെസ്ക്
കാർ കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ
കാർ കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ

നാദാപുരം(കോഴിക്കോട്) : നിയന്ത്രണം വിട്ട കാർ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാദാപരത്തെ ലാകോസ് എന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്.

കടയിൽ ആളില്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. സാധാരണ രാത്രി വൈകിയും സ്ഥാപനം പ്രവർത്തിക്കാറുണ്ട്. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Content Highlights: A car lost control and rammed into a textile shop named Lacos in Nadapuram., The incident occurred on Thursday night., The shop was empty at the time of the crash, preventing potential fatalities., Passengers in the car sustained only minor injuries.