മൂവാറ്റുപുഴയിൽ കനാൽ ഇടിയുന്നതിന്റെ ദൃശ്യം; കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് |Video

Photo: Screengrab/ Video
Photo: Screengrab/ Video

കൊച്ചി: മൂവാറ്റുപുഴയില്‍ റോഡിന് സമീപത്തെ കനാല്‍ ഇടിഞ്ഞുവീഴുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച വൈകിട്ടോടു കൂടിയായിരുന്നു സംഭവം.  മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍നിന്ന് വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന കനാലിന്റെ ഉപകനാലാണ് തകര്‍ന്നത്. 

അപകടസമയത്തിന് തൊട്ടു മുമ്പ് റോഡിൽ കൂടി പോയ കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാർ കടന്നു പോയ ഉടൻ കനാൽ ഇടിഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Content Highlights: Canal carrying water collapses near Muvattupuzha road