തിരുവനന്തപുരത്ത് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; രണ്ടുപേരുടെ നില ഗുരുതരം

#ന്യൂസ് ഡെസ്ക്
അപകടത്തിൽപ്പെട്ട ബസ്
അപകടത്തിൽപ്പെട്ട ബസ്

തിരുവനന്തപുരം: ആറ്റിങ്ങൽ നാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാർഥികൾ. 42 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ശനിയാഴ്ച പുലർച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ പഠനാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു വിദ്യാർഥിയുടെ ശരീരത്തിൽ കമ്പി തുളച്ചുകയറിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Content Highlights: bus accident college students injured