തകരാർ പരിശോധിക്കുന്നതിനിടെ കണ്ടക്ടറുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

അമ്പലത്തറ (കാഞ്ഞങ്ങാട്): ഓട്ടത്തിനിടെ ബസിനടിയിൽനിന്ന്‌ ശബ്ദം കേട്ട് തകരാർ പരിശോധിക്കുന്നതിനിടെ കണ്ടക്ടറുടെ ദേഹത്ത് കൂടി ബസ് കയറി ഇറങ്ങി സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട്-കൊന്നക്കാട് റൂട്ടിലോടുന്ന തവക്കൽ ബസിന്റെ കണ്ടക്ടർ കാട്ടിപ്പൊയിൽ സ്വദേശി രാജേഷിനാണ്‌ (37) പരിക്കേറ്റത്.

അമ്പലത്തറ പോലീസ് ക്വാർട്ടേഴ്‌സിന് സമീപത്താണ് അപകടം. കൊന്നക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ അടിഭാഗത്തുനിന്ന്‌ ശബ്ദം കേട്ട് ഡ്രൈവർ നിർത്തിയതോടെ പരിശോധിക്കാൻ ഇറങ്ങിയതായിരുന്നു രാജേഷ്.

ബസിന്റെ അടിഭാഗം പരിശോധിക്കുന്ന കാര്യമറിയാതെ ഡ്രൈവർ അബദ്ധത്തിൽ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. വാരിയെല്ലിനും കാലിനുമടക്കം പരിക്കേറ്റ രാജേഷിനെ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: Conductor Rajesh (37) injured in a bus accident in Ambalathara., The incident occurred during a roadside inspection for mechanical noise., Driver accidentally moved the bus, leading to the conductor being run over., Victim is currently receiving treatment at a private hospital in Kasaragod.