അറവുശാലയിലെത്തിച്ച കാള വിരണ്ടോടി, സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

കാള ഓടുന്നതിന്റെ ദൃശ്യങ്ങള്‍
കാള ഓടുന്നതിന്റെ ദൃശ്യങ്ങള്‍

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി.  കൂവപ്പള്ളി കുളപ്പുറം കുന്നേല്‍പ്പറമ്പില്‍ കെ.എ.ആന്റണിയെ (67) ആണ് കാള ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26ാം മൈലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാത്രി എട്ടരയോടെയാണ് സംഭവം.കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയില്‍ വച്ചാണ് കാള ആന്റണിയെ അക്രമിച്ചത്.പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് കാഞ്ഞിരപ്പള്ളി ടൗണ്‍ ഭാഗത്തേക്കു ഓടുകയായിരുന്നു. 
ടൗണിലെ കടയില്‍ ജോലി ചെയ്യുന്ന  ആന്റണി ജോലി കഴിഞ്ഞ് സ്‌കൂട്ടറിലേക്കു മടങ്ങുമ്പോഴാണ് കാളയുടെ അക്രമണം ഉണ്ടായത്. ഉടമയും നാട്ടുകാരും ചേര്‍ന്നു  കാളയെ പിന്നീട് പിടിച്ചു കെട്ടി.

Content Highlights: Bull runs into road and knocks over scooter rider in kanjirappally