യെമനിലെ ഗ്രാമത്തലവന്മാരുമായി സംസാരിച്ചു; നിമിഷപ്രിയയുടെ മോചനത്തിന് ഒരുകോടി നല്‍കും- ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണൂര്‍ | ഫയല്‍ചിത്രം | ഫോട്ടോ: സാജന്‍ വി.നമ്പ്യാര്‍/ മാതൃഭൂമി
ബോബി ചെമ്മണൂര്‍ | ഫയല്‍ചിത്രം | ഫോട്ടോ: സാജന്‍ വി.നമ്പ്യാര്‍/ മാതൃഭൂമി

കോഴിക്കോട്:  യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവര്‍ത്തന ഫണ്ടിലേക്ക് ബോച്ചെ ഫാന്‍സ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാന്‍ തീരുമാനിച്ചതായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. അബുദാബിയിലെ സുഹൃത്ത് അബ്ദു റൗഫുമായി ചേര്‍ന്നുകൊണ്ടാണ് നിമിഷ പ്രിയയെ ഇവിടെയെത്തിക്കാനുള്ള ശ്രമം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യെമനിലുള്ള ഗ്രാമത്തലവനുമായി ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ വിശ്വസിച്ചാണ് ഒരു കോടി നല്‍കാമെന്ന് പറഞ്ഞത്. 34 കോടി ചോദിച്ചപ്പോള്‍ 44 കോടി നല്‍കിയ മലയാളികള്‍ ബാക്കി പൈസ തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Bobby Chemmannur`s trust donates ₹1 crore for Nimisha Priya`s release from Yemen`s death sentence.