സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ആത്മഹത്യയ്ക്ക് തുല്യമെന്ന് പി.കെ.കൃഷ്ണദാസ്

പാലക്കാട്: സന്ദീപ് വാര്യര്‍ ബി.ജെ.പിയില്‍ നിന്നും പോയത് കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്ന് ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. അത് കോണ്‍ഗ്രസിനകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ബോധ്യമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
ആ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്നും പലരും രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ആരെങ്കിലും ആ കപ്പലിലേയ്ക്ക് പോകുവാന്‍ തയ്യാറാകുവാണെങ്കില്‍ അത് ആത്മഹത്യയ്ക്ക് തുല്യമാണെന്നേ പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വലയില്‍ നിന്നും പോയാല്‍ കുളത്തില്‍ ,കുളത്തില്‍ നിന്നു പോയാല്‍ വലയില്‍ ഇത്രയേ കോണ്‍ഗ്രസ് ഉള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: BJP Leader on Sandeep g varier`s Exit: No Gain for Congress