പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ബിജെപി വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടതോടെ മടങ്ങിപ്പോയി. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനാണ് രാധാകൃഷ്ണനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
എ.എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തുന്ന സമയത്ത് മാധ്യമങ്ങള്‍ അവിടെയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐജി എ. അക്ബറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
തൊട്ടുപിന്നാലെ കാര്‍ റിവേഴ്‌സെടുത്ത് അദ്ദേഹം അവിടെ നിന്ന് മടങ്ങുകയായിരുന്നു. കൃത്യസമയത്തുതന്നെ അദ്ദേഹം ക്രൈംബ്രാഞ്ച് ഓഫീസിനുമുന്നിലെത്തിയിരുന്നു.
Content Highlights: BJP Vice President A.N. Radhakrishnan avoided questioning by the Kochi Crime Branch