പുതിയ വീട്ടില്‍ കൂടുകൂട്ടി കുരുവിയമ്മയും കുഞ്ഞുങ്ങളും; ഗൃഹപ്രവേശം മാറ്റിവെച്ച് മുജീബും കുടുംബവും

പട്ടാമ്പി: അപ്രതീക്ഷിതമായി വീട്ടിലെത്തിയ കുഞ്ഞതിഥിക്കായി ഗൃഹപ്രവേശച്ചടങ്ങ് മാറ്റിവെച്ചിരിക്കയാണ് തൃത്താല പടിഞ്ഞാറങ്ങാടി നെല്ലിപ്പടിയിലെ മുജീബ്. വീടിന്റെ മുകള്‍നിലയില്‍ കൂടൊരുക്കി മുട്ടയിട്ട് അടയിരിക്കാന്‍ തുടങ്ങിയ ഒരു കുരുവിയാണ് ആ അതിഥി. മുട്ടവിരിഞ്ഞ് കുരുവിക്കുഞ്ഞുങ്ങള്‍ പുറത്തുവരികകൂടി ചെയ്തതോടെയാണ് മുജീബ് പുതിയവീട്ടിലേക്ക് താമസംമാറ്റുന്നതുതന്നെ മാറ്റിവെച്ചത്.
തൃത്താല പടിഞ്ഞാറങ്ങാടി നെല്ലിപ്പടിയിലെ കുന്നത്ത്പറമ്പില്‍ മുജീബിന്റെ വീട്ടിലാണ് 25 ദിവസം മുന്‍പ് കുരുവിയമ്മ കൂടുവെച്ചത്. രണ്ടാംനിലയിലെ ഹാളിന്റെ ചുമരിലെ സ്വിച്ച് ബോര്‍ഡിനകത്തെ വയറുകള്‍ക്കിടയിലാണ് കൂട്. ഇതുകണ്ടതോടെ വീടിന്റെ രണ്ടാംനിലയിലെ ജോലികളെല്ലാം നിര്‍ത്തിവെക്കാന്‍ മുജീബ് ജോലിക്കാര്‍ക്ക് നിര്‍ദേശംനല്‍കി. അടയിരിക്കുന്ന പക്ഷിയെ അലോസരപ്പെടുത്തുന്ന ശബ്ദങ്ങളെല്ലാം ഒഴിവാക്കാനായിരുന്നു ഇത്.
രണ്ടുമുട്ടയും കഴിഞ്ഞദിവസം വിരിഞ്ഞു. മുജീബും ഭാര്യ അനീഷയും മക്കളായ റിയ, റിസ, മുഹമ്മദ് മുസ്തഫ, റന മറിയം എന്നിവരുമാണ് ഇപ്പോള്‍ ഇവരുടെ സംരക്ഷകര്‍. 'കുരുവിക്കുഞ്ഞുങ്ങള്‍ക്ക് ചിറകുവെച്ച് പറക്കാറായശേഷം മാത്രമേ ഇനി വീടിരിക്കല്‍ ചടങ്ങ് നടത്തുകയുള്ളൂ. ഈ സന്തോഷം ഇപ്പോള്‍ ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നുണ്ട്' - മുജീബ് പറയുന്നു. ഒരുവര്‍ഷംമുമ്പാണ് മുജീബ് പടിഞ്ഞാറങ്ങാടിയില്‍ വീടുപണി തുടങ്ങിയത്. മലപ്പുറം പന്താവൂരില്‍ മീന്‍കച്ചവടം നടത്തുകയാണ് മുജീബ്.
Content Highlights: A family in Thrissur, Kerala, has postponed their housewarming ceremony due to a bird nesting in the