കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കല്ലിയോട് എം.എൻ.കെ. ഹൗസിൽ ശ്രീജിത്തിനാണ്(42) പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ മാമൂട് വെച്ചായിരുന്നു സംഭവം.
വേങ്കമല ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ കാട്ടുപന്നി സമീപത്തെ പുരയിടത്തിൽനിന്ന് റോഡിലേക്ക് ചാടി മറുവശത്തേക്ക് ഓടുന്നതിനിടയിൽ ബൈക്കിലിടിക്കുകയും ബൈക്കിൽനിന്ന് തെറിച്ചുവീണ് ശ്രീജിത്തിന്റെ വാരിയെല്ലുകൾക്കും താടിയെല്ലിനും പൊട്ടലുണ്ടാവുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: The incident occurred on the Puthanpalam road in Mamoodu., Sreejith (42) sustained fractures to his ribs and jaw., The collision happened while the rider was returning from Vengamala Temple., The victim is currently receiving treatment at a private hospital in Karakulam.