മൂന്ന് കുട്ടികൾ ബൈക്കിൽ, വയോധികനെ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

#സ്വന്തം ലേഖകൻ
അപകടത്തിന്റെ ദൃശ്യം | മരിച്ച സൈദലവി
അപകടത്തിന്റെ ദൃശ്യം | മരിച്ച സൈദലവി

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.

കൊളത്തൂർ ഹൈസ്‌ക്കൂളിൽ കലോത്സവം നടക്കുന്നതിനിടെ അങ്ങോട്ടേക്ക് പോവാൻ ബൈക്കിൽ എത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോവുന്ന സൈതലവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈദലവി ഏറെ ദൂരം തെറിച്ചുപോയി. തുടർന്ന് ബൈക്ക് നിർത്താതെ കടന്ന് പോവുകയും ചെയ്തു.

മുന്നുപേരുണ്ടായിരുന്ന ബൈക്കിൽ നിന്ന് ഒരാൾ അവിടെ തന്നെ തെറിച്ച് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഈ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അപകടമുണ്ടാക്കിയ ബൈക്കിലെ മറ്റ് രണ്ട് വിദ്യാർഥികളെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

Content Highlights: A 70-year-old man named Saidalavi was killed in Kozhikode after being hit by a speeding bike ridden by three school students. The incident occurred near Kothankal High School during a festival, where the students hit Saidalavi while he was walking, causing him to be thrown a significant distance.