ബെംഗളൂരുവിൽ ട്രക്കിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കപകടത്തിൽ മലയാളിയുവതി മരിച്ചു; സുഹൃത്തിനും പരിക്ക്

ബെംഗളൂരു: നെലമംഗല വീരാഞ്ജനപുരയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എം.ജി. റോഡിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അലീന അന്നമ്മ സക്കറിയ (23) ആണ് മരിച്ചത്.
തുമക്കൂരു ദേവരായനദുർഗ മലയിൽ ട്രക്കിങ് കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുമ്പോൾ ബൈക്കിന് പിന്നിൽ ട്രക്കിടിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.
തിരുവല്ല മഞ്ഞാടി തൈമലയിൽ വീട്ടിൽ അജി സക്കറിയയുടെ മകളായ അലീന ഇന്ദിരാനഗറിലെ പി.ജി.യിൽ താമസിക്കുകയായിരുന്നു. മാതാവ്: ആശ അജി. സഹോദരൻ: അജിൻ സക്കറിയ. കേരള സമാജം നെലമംഗല, സമന്വയ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നെലമംഗല ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Content Highlights: A 23-year-old Malayali woman, Alina Annamma Zachariah, died in a bike accident near Nelamangala, Bengaluru., The accident occurred on Friday afternoon when a truck hit the bike while returning from Devarayanadurga hills trekking., The victim worked at a private hospital on MG Road and stayed in Indiranagar., Her body was handed over to relatives after post-mortem at Nelamangala General Hospital.