BJP ഭരണം പിടിക്കാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു; അയിരൂർ പഞ്ചായത്തിൽ സ്വതന്ത്രൻ പ്രസിഡന്റായി

പത്തനംതിട്ട: അയിരൂർ പഞ്ചായത്തിൽ ബിജെപി അധികാരത്തിലേറാതിരിക്കാൻ എൽഡിഎഫും യുഡിഎഫും കൈകോർത്തു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയിൽ സ്വതന്ത്രനായ സുരേഷ് കുഴിവേലിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
16 വാർഡുകളുള്ള പഞ്ചായത്തിൽ ബിജെപി ആറ് സീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും എൽഡിഎഫ് രണ്ട് സീറ്റിലുമാണ് വിജയിച്ചത്. മൂന്ന് സ്വതന്ത്രരും വിജയിച്ചിരുന്നു. ആറ് അംഗങ്ങളുള്ള ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, ബിജെപി ഭരണം പിടിക്കാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിക്കുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായ സുരേഷ് കുഴിവേലിലിനെ എൽഡിഎഫും യുഡിഎഫും തങ്ങളുടെ പൊതുസ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് യുഡിഎഫ്, എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയിൽ സുരേഷ് കുഴിവേലിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, തിരുവല്ലയിലെ കുറ്റൂർ പഞ്ചായത്തിൽ എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ ബിജെപി ഭരണം പിടിച്ചു.
Content Highlights: CPM-Congress alliance foils BJP`s attempt to gain power in Ayiroor Panchayat. Independent candidate elected President with their support. Learn more about Kerala`s political developments.