കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

അഗളി: അട്ടപ്പാടി മുള്ളി വനത്തില്‍ കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണു മരിച്ചത്. കാട്ടാനയെ കണ്ട് സംഘം ചിന്നിച്ചിതറി ഓടിയിരുന്നു. ഇതിനിടെ കാളിമുത്തുവിനെ കാണാതായിരുന്നു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കാളിമുത്തുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ കടുവ സെന്‍സസ് ബ്ലോക്ക് നമ്പര്‍ 12 -ല്‍ സെന്‍സസിനു പോയതായിരുന്നു സംഘം.
Content Highlights: Tragic incident in Attappadi: A forest department employee on a tiger census was killed in a wild elephant attack