അഷ്ടമുടി കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു; മത്സ്യത്തൊഴിലാളികൾക്ക് പൊള്ളലേറ്റു

#സ്വന്തം ലേഖകൻ
അഷ്ടമുടി കായലിൽ ബോട്ടിന് തീപിടിച്ചപ്പോൾ | Photo: Mathrubhumi
അഷ്ടമുടി കായലിൽ ബോട്ടിന് തീപിടിച്ചപ്പോൾ | Photo: Mathrubhumi

കൊല്ലം: മുക്കാട് പള്ളിയ്ക്ക് സമീപം അഷ്ടമുടി കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു. കുരീപ്പുഴ പാലത്തിന് സമീപം സെന്റ് ജോർജ് ദ്വീപിന് സമീപമായിരുന്നു സംഭവം. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ രാജു , അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്.

അട്രോപ്പിൽ ഐസ് പ്ലാന്റിന് തൊട്ടുമുന്നിൽ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്. തീ പടർന്നതോടെ നങ്കൂരമഴിച്ചുമാറ്റിയതിനാൽ മറ്റു ബോട്ടുകളിലേക്ക് തീ പടർന്നില്ല. അഴിച്ചു വിട്ട ബോട്ട് കായലിൽ മൺ ചെളിയിൽ ഉറച്ച നിലയിലാണുള്ളത്.

പാചക ആവശ്യത്തിനായി എല്ലാ ബോട്ടിലും രണ്ട് ഗ്യാസ് കുറ്റി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 8000 ലിറ്ററോളം ഡീസലും ഉണ്ടാവാനിടയുണ്ട്. മണിക്കൂറുകളോളം തീ ആളി കത്തിയതിന് കാരണവുമിതാകാം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Content Highlights: Two fishing boats caught fire in Ashtamudi Lake near Kollam. Two fishermen sustained burn injuries. Efforts to douse the flames are underway.