പള്ളിക്കൂടപ്പട്ടാളം ! കുട്ടികൾക്ക് സൗജന്യമായി അമ്പെയ്ത്ത് പരിശീലനം നൽകി പൂര്‍വവിദ്യാര്‍ഥി

തിരുവനന്തപുരം: 150-ാം വർഷത്തിലേക്ക് കടക്കുകയാണ് തിരുവനന്തപുരം ഗവ. ഫോർട്ട് ഹൈസ്കൂൾ. സ്കൂൾ മൈതാനത്തെ പ്രധാന കാഴ്ച അമ്പെയ്ത്ത് പരിശീലിക്കുന്ന കുട്ടികളാണ്. പൂർവ്വ വിദ്യാർത്ഥിയായ വിശാഖും സഹോദരൻ വിഷ്ണുവും സൗജന്യമായിട്ടാണ് ഇവരെ മത്സരങ്ങൾക്ക് സജ്ജരാക്കുന്നത്. ഒപ്പം കായികാധ്യാപകൻ ഷെറിനുമുണ്ട്.
പി.ടി.എ.യും അധ്യാപകരും ചേർന്ന് സ്വരൂപിച്ച തുക കൊണ്ടാണ് അമ്പെയ്ത്ത് ഉപകരണങ്ങൾ വാങ്ങിയത്. അമ്പെയ്ത്തിൽ ഒരു ദേശീയ താരത്തെ സംഭാവന ചെയ്‌ത ഈ സ്കൂളിന് കൂടുതൽ നിലവാരമുള്ള ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക പരാധീനത കാരണം കഴിയുന്നില്ല.