ആവിക്കലിലെ സമരപന്തല്‍ പൊളിച്ചുനീക്കി; സംഭവം അര്‍ജന്റീനയുടെ മത്സരം നടക്കുന്നവേളയില്‍

കോഴിക്കോട്: ആവിക്കലിലെ മലിന ജല പ്ലാന്റ് വിരുദ്ധ സമരപന്തല്‍ പൊളിച്ച നിലയില്‍. പദ്ധതി പ്രദേശത്ത് സമരക്കാര്‍ സ്ഥാപിച്ച പന്തലാണ് പൊളിച്ചത്. കോതിയില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആവിക്കലിലെ സമരപന്തല്‍ പൊളിച്ചത്.
ഒരു വര്‍ഷം മുമ്പ് ആവിക്കലില്‍ സ്ഥാപിച്ച സമരപന്തലാണ് പൊളിച്ച മാറ്റപ്പെട്ട നിലയിലുള്ളത്. ഇന്നലെ രാത്രി പന്തല്‍ ഇവിടെ ഉണ്ടായിരുന്നെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് പന്തല്‍ നശിപ്പിച്ച നിലയില്‍ കണ്ടത്.
ഇത്രയും കാലമായി പോലീസ് കാവല്‍ നിന്ന സമരപ്പന്തല്‍ പൊലിസിന്റേയും കോര്‍പറേഷന്റേയും സഹായം ഇല്ലാതെ പൊളിച്ച് മാറ്റാന്‍ കഴിയില്ലെന്നാണ് സമരക്കാര് പറയുന്നത്. ഇന്നലെ രാത്രി അര്‍ജന്റീന-മെക്‌സിക്കോ മത്സര സമയത്ത് കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് സമരപ്പന്തല്‍ പൊളിച്ചതെന്നും സമരക്കാര്‍ ആരോപിക്കുന്നു.
Content Highlights: anti-sewage plant protest camp demolished