'എന്നിട്ട് എല്ലാം ശരിയായോ?' ലഹരിവിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റര്‍

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തില്‍ ഉടനീളം പോസ്റ്ററുകള്‍. 'എന്നിട്ട് എല്ലാം ശരിയായോ?' എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുള്ള അജ്ഞാത പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിപാടികള്‍ നിശ്ചയിച്ചിരിക്കിരുന്ന ദിവസം തന്നെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് പ്രധാനമാണ്.
'വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി', 'സംസ്ഥാനം തകര്‍ത്തു', 'സ്വന്തം വീട് ഭംഗിയാക്കി' തുടങ്ങിയ വാചകങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ഒട്ടിച്ചിട്ടുണ്ട്. ചില പോസ്റ്ററുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രങ്ങളുമുണ്ട്. പോസ്റ്ററുകളുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
Content Highlights: anonymous posters criticising pinarayi governments anti drug campaign appeared in trivandrum