അങ്കമാലിയിൽ ഇടഞ്ഞ ആനയെ മയക്കുവെടിവെച്ച് തളച്ചു; പരിക്കേറ്റയാൾ അപകടനില തരണം ചെയ്തതായി വിവരം

അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ ഏറെനേരത്തേ ശ്രമത്തിനൊടുവിൽ തളച്ചു. സ്ഥലത്തെത്തിയ ആർആർടി സംഘം മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. റോജി എം. ജോൺ എംഎൽഎ ആണ് ഇക്കാര്യം അറിയിച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആനയെ മയക്കുവെടിച്ചെന്നും ഇപ്പോൾ ശാന്തനായെന്നും റോജി എം. ജോൺ പറഞ്ഞു. മെഡിക്കൽ സംഘം പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളും. മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവത്തിനായി കൊണ്ടുവരുന്ന ആനകളെ ഈ ക്ഷേത്രത്തിൽ തൊഴീക്കാൻ കൊണ്ടുവരുന്ന ഒരു രീതിയുണ്ട്. അങ്ങനെ കൊണ്ടുവന്നപ്പോഴാണ് ആനയിടഞ്ഞതെന്നും എംഎൽഎ പറഞ്ഞു.
https://www.youtube.com/watch?v=p5_SkYzXS7c
തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തതായാണ് വിവരം.
Content Highlights: Rogue elephant incident at Kidangoor Sree Mahavishnu Temple., RRT successfully tranquilized the animal after a long operation., One fatality reported, one person injured during the rampage., MLA Roji M. John confirmed the current status of the elephant., Incident occurred while transporting the elephant for temple rituals.