ശബരിമല സ്വർണ്ണക്കൊള്ള CBI അന്വേഷിക്കും; രണ്ട് വർഷത്തിനുള്ളിൽ കേരളത്തിന് എയിംസ്- അമിത് ഷാ

കോഴിക്കോട്: എൻഡിഎ കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തിരഞ്ഞെടുപ്പ് എൻഡിഎയെ കേരളത്തിൽ അധികാരത്തിലെത്തിക്കാനുള്ളതാണ്. സഖ്യം അധികാരത്തിലെത്തുന്നതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് കൈമാറി രണ്ടു മാസത്തിനുള്ളിൽ കുറ്റവാളികളെ ജയിലിലടയ്ക്കും. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ അഴിമതിക്കാരാണ്. എൻഡിഎ അധികാരത്തിലെത്തി രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Amit Shah vows a CBI probe into the Sabarimala gold theft and an AIIMS hospital for Kerala if NDA wins.