ആലുവയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച മകൻ ആശുപത്രിയിൽ

ശിവദാസൻ, പ്രഭാത്
ശിവദാസൻ, പ്രഭാത്

കൊച്ചി: ആലുവയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ (68) എന്നയാളാണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നൽ കുത്തേറ്റു. പ്രഭാത് ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പശുവിനെ കെട്ടാനായി സമീപത്തുള്ള വയലിൽ പോയതായിരുന്നു ശിവദാസൻ. ഇതിനിടെ കടന്നലുകൾ കൂട്ടത്തോടെ അ‌ക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

'നിലവിളിക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. ആദ്യം നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചാണ് പിന്നീട് ശിവദാസനെ അ‌വിടെനിന്ന് മാറ്റാനായത്' -രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ അ‌ജിത്ത് പറഞ്ഞു.

Content Highlights: Tragic incident in Aluva: An elderly man died from a wasp attack. His son, who attempted to rescue him, is undergoing hospital treatment after being stung.