ആലപ്പുഴയിലും ഓച്ചിറയിലും നടപ്പാലനിര്‍മാണം: മൂന്നുതീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി; 12 തീവണ്ടികള്‍ വൈകും

ആലപ്പുഴ: ആലപ്പുഴ, ഓച്ചിറ റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പാലം നിര്‍മാണം നടക്കുന്നതിനാല്‍ മൂന്നു തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി.
തിങ്കളാഴ്ച ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു പുറപ്പെട്ട ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് (22654), കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ചൊവ്വാഴ്ച വൈകീട്ട് നാലിന് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് (22207) എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് 7.15-ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് തിരികെയുള്ള സര്‍വീസ്( 22208) 26-നു രാത്രി 7.35 ന് എറണാകുളത്തുനിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെന്‍ട്രലിനും എറണാകുളം ജങ്ഷനുമിടയിലാണ് ഭാഗിക റദ്ദാക്കല്‍. 12 തീവണ്ടികള്‍ വൈകും.
Content Highlights: Partial train cancellations and delays in Alappuzha & Ochira due to overbridge construction. Check affected trains and travel plans.