ആലപ്പുഴ പൂച്ചാക്കലിൽ വൻ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം എട്ട് പേർ അറസ്റ്റിലായി

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം |മാതൃഭൂമി
പ്രതീകാത്മക ചിത്രം |മാതൃഭൂമി

പൂച്ചാക്കൽ: ആലപ്പുഴ പൂച്ചാക്കൽ പോലീസ് സ്റ്റേഷന്റെ പരിധിയിൽ മാക്കേക്കടവ് ഭാഗത്ത് വൻ കഞ്ചാവ് വേട്ട. യൂത്ത് കോൺഗ്രസ് നേതാവടക്കം എട്ടുപേർ പിടിയിലായി. ഇവരിൽ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 

മണപ്പുറം ദാറുൽ സലാം വീട്ടിൽ അലി ജുവാഹർ (24), മണപ്പുറം വട്ടത്തറ വീട്ടിൽ അലൻ വർഗീസ് (24), മണപ്പുറം അരുൺ നിവാസിൽ അരുൺ കുമാർ (30), പാണാവള്ളി തെക്കേ പള്ളിപ്പറമ്പിൽ ജിതിൻ (23) ,

പൂച്ചാക്കൽ തെക്കേ കുനം ചേരിയിൽ സലാഹുദീൻ അയൂബി (24),മണപ്പുറം നികർത്തിൽ കൃഷ്ണകുമാർ (23), പൂച്ചാക്കൽ തസ്നി മൻസിലിൽ മുഹമ്മദ് അസ്ലം(23),മണപ്പുറം വേലം വെളി വീട്ടിൽ ഷെമീർ (38) എന്നിവരാണ് പിടിയിലായത്.

വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ ഷെമീർ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. നിലവിൽ ഇയാൾ ഭാരവാഹിത്വം വഹിക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസിന്റെ പ്രതികരണം. ഇയാൾ മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നുവെന്നും മൂന്ന് വർഷം മുമ്പാണ് യൂത്ത് കോൺഗ്രസിലെത്തിയതെന്നും നേതാക്കൾ പറഞ്ഞു.

Content Highlights: 12 kg of cannabis seized by Poochakkal police in Makkekadavu, Eight individuals arrested while transporting drugs in a vehicle, A local Youth Congress leader is among the accused, Youth Congress clarified that the accused currently holds no official office