ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപ്പിടിച്ചു; പൂർണമായും കത്തിനശിച്ചു, ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചു. പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിലാണ് അപകടമുണ്ടായത്. ബോട്ടിൽ തീ പടരുന്നത് കണ്ടയുടൻ ജീവനക്കാർ പുറത്തിറങ്ങിയിരുന്നു.
സംഭവസമയത്ത് ബോട്ടിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. അപകടത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.