അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച വിൽപ്പനയിൽ നേട്ടവുമായി സംസ്ഥാനത്തെ സ്വർണവ്യാപാരികൾ. കേരളമെമ്പാടുമുള്ള 12,000 ജൂവലറികളിൽ നിന്നായി ഞായറാഴ്ച വൈകീട്ടുവരെ ഏകദേശം 1260 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക്.
ഏകദേശം 900 കിലോയുടെ സ്വർണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണവിലയിൽ വർധനയുണ്ടായില്ലെന്നത് വാങ്ങാനെത്തിയവർക്ക് ആശ്വാസമായതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ പറഞ്ഞു.
Content Highlights: Over ₹1260 crore in gold sales recorded across Kerala on Akshaya Tritiya 2026