അഭിമന്യുവിന്റെ വീട്ടിലെത്തി ഐഷി ഘോഷ്; സ്മൃതിമണ്ഡപം സന്ദർശിച്ച് മടങ്ങി

#ന്യൂസ് ഡെസ്ക്
എസ്എഫ്‌ഐ അഖിലേന്ത്യാ നേതാവ് ഐഷി ഘോഷ്, അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലെ വീട്ടിലെത്തിയപ്പോള്‍
എസ്എഫ്‌ഐ അഖിലേന്ത്യാ നേതാവ് ഐഷി ഘോഷ്, അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലെ വീട്ടിലെത്തിയപ്പോള്‍

മൂന്നാർ (ഇടുക്കി): എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരിക്കെ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലെ വീട്ടിൽ എസ്.എഫ്.ഐ. അഖിലേന്ത്യാ നേതാവ് ഐഷി ഘോഷ് എത്തി.

അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത് എന്നിവരുമായി അഭിമന്യുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. കൊട്ടക്കാമ്പൂരിലുള്ള അഭിമന്യൂവിന്റെ സ്മൃതിമണ്ഡപം സന്ദർശിച്ചതിനു ശേഷമാണ് വട്ടവടയിൽനിന്ന് മടങ്ങിയത്.

എസ്‌.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ് അഖിൽ ബാബു, സെക്രട്ടറി ശരത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Content Highlights: SFI all-India leader Aishe Ghosh visited the home of slain SFI leader Abhimanyu in Kottakamboor., She interacted with Abhimanyu's father Manoharan, mother Bhoopathi, and brother Parijith., Aishe Ghosh paid respects at Abhimanyu's memorial in Vattavada alongside district leaders.