ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.

കൊല്ലപ്പെട്ട അനിൽ, പ്രതി പ്രസാദ്
കൊല്ലപ്പെട്ട അനിൽ, പ്രതി പ്രസാദ്

അടിമാലി: മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.വെള്ളത്തൂവൽ പഞ്ചായത്തിലെ തെക്കേ ശല്യംപാറ പൈതപ്ലായ്ക്കൽ അനിൽ(42) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ജേഷ്ഠൻ പ്രസാദ് (46) നെ വെള്ളത്തുവൽ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. വെള്ളത്തൂവൽ ഗവൺമെൻറ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ജേഷ്ഠൻ പ്രസാദ് വൈകിട്ടോടെയാണ് നെല്ലിയാമ്പറയിലെ തറവാട്ട് വീട്ടിലെത്തിയത്. പ്രസാദ് അമ്മയെ കാണുവാനാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് പറയുന്നത്.

പ്രസാദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്.വീട്ടിലെത്തിയതിനു ശേഷം സഹോദരനോടൊപ്പം വീണ്ടും മദ്യപിച്ചു. ഇതിനിടെ വാക്കേറ്റം ഉണ്ടായി.പ്രകോപിതനായ പ്രസാദ് അനിലിനെ വീട്ടിൽ വച്ച് കുത്തി.

സംഭവം നടക്കുമ്പോൾ തറവാട്ടുവീട്ടിൽ അമ്മയും ഉണ്ടായിരുന്നു .മക്കൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായതോടെ ഭയപ്പെട്ട അമ്മ മുറിയിൽ കയറി വാതിൽ അടച്ചു. അനിലിൻ്റെ

ഭാര്യയും കുട്ടിയും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഭാര്യ തിരിച്ചെത്തിയപ്പോൾ ഭർത്താവ് അനിൽ കുത്തേറ്റ് വീടിനുള്ളിൽ കിടക്കുന്നതാണ് കണ്ടത്.ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു.ഉടൻ തന്നെ അയൽവാസികളും മറ്റു ബന്ധുക്കളും ചേർന്ന് അനിലിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ ആശുപത്രി എത്തുന്നതിനു മുൻപേ അനിൽ മരിച്ചു.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Content Highlights: A 42-year-old man named Anil was stabbed to death by his elder brother Prasad., The incident occurred in Vellathuval, Adimali, following an alcohol-fueled argument., The accused elder brother has been arrested by Vellathuval police., The victim's mother was present in the house during the altercation.