മോഷണക്കേസ് പ്രതി പോലീസ് ജീപ്പിൽനിന്ന് ചാടിരക്ഷപ്പെട്ടു; 20 മിനിറ്റിനുള്ളിൽ പിടികൂടി

കൊച്ചി: മോഷണക്കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പോലീസ് ജീപ്പിൽ നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയി. ഹൈക്കോടതി ഭാഗത്തെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് ഉടൻ പിടികൂടി. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
ബൈക്ക്, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ യദുകൃഷ്ണൻ എന്ന പ്രതിയാണ് കോടതിയിലേക്ക് കൊണ്ടുപോകുംവഴി ചാടിയത്. ഹൈക്കോടതി ജങ്ഷന് സമീപം വെച്ചായിരുന്നു സംഭവം. ഉടൻ പോലീസ് സംഘം സ്ഥലത്ത് തിരച്ചിൽ തുടങ്ങി. 20 മിനിറ്റിനുള്ളിൽ പ്രതിയെ പിടികൂടി. സംഭവത്തിൽ പ്രതിയുടെ പേരിൽ എറണാകുളം സെൻട്രൽ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
Content Highlights: accused attempted to escape from police jeep nabbed