തിരുവനന്തപുരത്ത് ഡ്രെയ്നേജ് നിര്‍മാണത്തിനിടെ അപകടം; മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ രക്ഷിച്ചു

രക്ഷാപ്രവർത്തനത്തിൽ നിന്നും
രക്ഷാപ്രവർത്തനത്തിൽ നിന്നും

തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയ്നേജ് പെപ്പ്ലെെൻ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചു. അയിരൂപ്പാറ സ്വദേശി വിനയൻ, ബിഹാർ സ്വദേശി ദീപക് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം. 

15 അടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അ​ഗ്നിരക്ഷാസേനയുടേയും പോലീസിന്റെയും നാല് മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്.

വിനയനെ നേരത്തെ പുറത്തെടുക്കാൻ സാധിച്ചിരുന്നെങ്കിലും ദീപകിനെ രക്ഷിക്കാനായിരുന്നില്ല. പിന്നാലെ, 30-ഓളം അ​ഗ്നിരക്ഷാസേനാ ഉദ്യോ​ഗസ്ഥർ ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിനൊടുവിലാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്. ഡോക്ടർമാരെ സ്ഥലത്തെത്തിച്ച് ഇദ്ദേഹത്തിന് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. ദീപകിന്റെ ആരോ​ഗ്യസ്ഥിതി ​ഗുരുതരമല്ലെന്നാണ് വിവരം. 

Content Highlights: Accident during drainage construction, workers were rescued