ആന്റോ അഗസ്റ്റിന് ആശ്വാസം; കൂടിയ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ ഉപാധികളോടെ ജാമ്യം

#മാതൃഭൂമി ന്യൂസ്
ആന്റോ അഗസ്റ്റിൻ | Photo: Facebook / Anto Augustine
ആന്റോ അഗസ്റ്റിൻ | Photo: Facebook / Anto Augustine

കൊച്ചി: വീട്ടിൽ പരിധിയിൽക്കവിഞ്ഞ് മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടൊണ് ഹെെക്കോടതി ജാമ്യം അനുവദിച്ചത്.

സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലിയാണ് ഹാജരായത്. ചോദ്യംചെയ്യലിനോട് ആന്റോ  സഹകരിച്ചില്ല എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു സർക്കാർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്.

എന്നാൽ ആന്റോ മറ്റ് അബ്കാരി കേസുകളിൽ പ്രതിയാണോ എന്നത് മാത്രമാണ് കോടതി ഇപ്പോൾ പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. സാധാരണനിലയിൽ വിദേശമദ്യക്കേസുകളിൽ ജാമ്യം അനുവദിക്കാറുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.