സെക്രട്ടേറിയറ്റിൽ ഒരു വിഭാഗത്തിന് ഒന്നാംതീയതി ശമ്പളം കിട്ടിയില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരുവിഭാഗം ജീവനക്കാർക്ക് ശനിയാഴ്ച ശമ്പളം കിട്ടിയില്ല. ഓൺലൈൻ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് മുടങ്ങിയത്. മാസത്തിലെ ആദ്യ പ്രവൃത്തിദിവസമായ ശനിയാഴ്ചയായിരന്നു സെക്രട്ടേറിയറ്റിൽ ശമ്പളം കിട്ടേണ്ടിയിരുന്നത്.
മുൻപ് മന്ത്രിമാരുടെ ഓഫീസുകളിൽ ഉൾപ്പെടെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം നിശ്ചിതദിവസത്തിന് മുൻപ് കിട്ടിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വീഴ്ചയ്ക്ക് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമുണ്ടായി. അതിനാൽ ശമ്പളവിതരണ ദിവസം മാത്രം ബിൽ സമർപ്പിച്ചാൽ മതിയെന്ന് നിർദേശമുണ്ടായി.ഒന്നാം തീയതി ബില്ലുകൾ കൂട്ടത്തോടെ സമർപ്പിച്ചതിനാലാണ് പ്രശ്നം ഉണ്ടായതെന്നാണ് ശമ്പളവിതരണ ഉദ്യോഗസ്ഥരുടെ വിശദീകരണം.
Content Highlights: A section of the kerala Secretariat did not receive salary at February 1