ഒൻപതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; രണ്ടുലക്ഷംരൂപ സഹായം അനുവദിച്ചു

കൊല്ലങ്കോട്: എല്ലുപൊട്ടിയതിനെത്തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒൻപതുവയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന പശ്ചാത്തലത്തിൽ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടുലക്ഷംരൂപ സഹായം അനുവദിച്ചു. പല്ലശ്ശന ഒഴിവുപാറയിലെ നിർമാണത്തൊഴിലാളി വിനോദിന്റെയും പ്രസീദയുടെയും മകൾ വിനോദിനിയുടെ ചികിത്സയ്‌ക്കാണ് സഹായം അനുവദിച്ചത്. സഹായം ലഭ്യമാക്കാൻ കെ. ബാബു എംഎൽഎ ഇടപെട്ടിരുന്നു. കളക്ടർ നൽകിയ റിപ്പോർട്ടിന്മേലാണ് സഹായം അനുവദിച്ചത്. കൈ മുറിച്ചുമാറ്റിയതിനെത്തുടർന്ന് കഴിഞ്ഞ നാല്പതോളം ദിവസമായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽക്കഴിയുന്ന പെൺകുട്ടിക്ക് സൗജന്യചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ഇപ്പോൾ അനുവദിച്ചിട്ടുള്ള തുക തികച്ചും അപര്യാപ്തമാണെന്ന് കുട്ടിയുടെ അച്ഛൻ വിനോദ് പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം തന്റെ കുടുംബത്തിനുണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങൾക്ക് അർഹമായ സഹായം ലഭ്യമാക്കണമെന്നും കഴിഞ്ഞ ഒന്നരമാസമായി വീട്ടിലുള്ളവർക്ക് പണിക്കുപോകാൻ കഴിയാത്ത സ്ഥിതിയിൽ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടിലാണെന്നും കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു.
Content Highlights: A 9-year-old girl`s right hand was amputated after a fracture treatment. Rs 2 lakh aid granted from CM`s relief fund. Learn more about the incident &