അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി, അസംഘടിത തൊഴിലാളികള്‍ക്കായി 15 കോടിയും അനുവദിച്ചു

തിരുവനന്തപുരം: നഗരങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇപ്പോൾ അനുവദിട്ട 41 കോടി രൂപ 82 നഗരസഭകൾക്ക് പ്രയോജനപ്പെടുത്താനാകും. മാലിന്യ സംസ്കരണം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത, ജല സംരക്ഷണം, വനവത്‌കരണം തുടങ്ങിയ കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഈ തുക നഗരസഭകൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 15 കോടി രൂപകൂടി അനുവദിച്ചു. ഇതുവരെ ആകെ അനുവദിച്ചത് 27.5 കോടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള തയ്യൽ തൊഴിലാളി ക്ഷേമബോർഡിന് പ്രത്യേക സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് 9.70 കോടി അനുവദിച്ചിട്ടുണ്ട്. നേരത്തെ 53.60 കോടി അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കോവിഡ്-19; 15 പേര്‍ രോഗമുക്തി നേടി | Read More..
കോവിഡ് ഇതര രോഗമുള്ളവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍വഴി നല്‍കും | Read More..
ലോക്ക്ഡൗണ്‍ കാലത്ത് തപാല്‍ വകുപ്പ് കാഴ്ചവച്ചത് മികച്ച പ്രവര്‍ത്തനം: മുഖ്യമന്ത്രി | Read More..
Content Highlights:41 crore allowed to Ayyankali urban lemployment guarantee scheme
Content Highlights: