മിക്സ്ച്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
മുഹമ്മദ്  റിസാൻ
മുഹമ്മദ് റിസാൻ

മലപ്പുറം: മിക്സ്ച്ചർ കഴിക്കുന്നതിനിടയിൽ കടല തൊണ്ടയിൽ കുടുങ്ങി മുന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീർ ഫർസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. രാവിലെ ഭക്ഷണം കഴിച്ചതിന് ശേഷം മിക്സ്ച്ചർ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അതിലെ കടല കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ കടുത്ത ശ്വാസതടസ്സം നേരിട്ട റിസാനെ സമീപത്തുള്ള കുന്നുംപുറത്തെ സ്വകാര്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

Content Highlights: A 3-year-old boy named Muhammed Rizan died after choking on a peanut from a snack., The incident occurred in Kunnum puram, Malappuram., Despite being rushed to a nearby private hospital, the child could not be saved., The incident highlights the critical need for child safety regarding small food items.