കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചനിലയിൽ

#ന്യൂസ് ഡെസ്ക്
മാളവിക
മാളവിക

കൊല്ലം: ഓടാനവട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. കട്ടയിൽ രാജി ഭവനിൽ ആർ.എ. മാളവിക (15) ആണ് മരിച്ചത്. കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. വിരമിച്ച ജവാൻ രാജേഷിന്റേയും അഞ്ജുവിന്റേയും മകളാണ് മാളവിക.

വൈകീട്ട് അമ്മയോടൊപ്പം വീട്ടിലെത്തിയ കുട്ടി രണ്ടാം നിലയിലുള്ള മുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും മാളവികയെ കാണാതിരുന്നതിനെ തുടർന്ന് സഹോദരൻ മുകൾനിലയിലെത്തി ജനലിലൂടെ മുറിയിലേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വാതിൽ തകർത്ത് ഉടൻ കുട്ടിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ദൂരൂഹത ഒന്നുമില്ലെന്നാണ് ഇല്ലെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ ഫോറൻസിക് വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി. സംസ്‌കാരം ശനിയാഴ്ച നടക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: A 15-year-old Class 10 student, Malavika, found dead at her home in Odanavattam