നേതൃത്വം മാറുകയല്ല , നിലപാട് മാറുകയാണ് വേണ്ടത് -വി.കുഞ്ഞികൃഷ്ണൻ
സിപിഎം കോട്ടയെന്ന് അവകാശപ്പെടുന്ന പയ്യന്നൂരിൽ ചരിത്രത്തിലാദ്യമായാണ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വിജയിക്കുന്നത്. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം നേരിട്ട സിറ്റിങ് എംഎൽഎ ടിഐ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണൻ 6969 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു അട്ടിമറി വിജയം നേടിയത്. ഈ വലിയ പരാജയത്തിൻ്റെ ആഘാതത്തിൽ നിൽക്കെ , പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദിവസങ്ങൾക്ക് മുൻപ് പയ്യന്നൂരിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗവും ഏറെ ചർച്ചയായിരുന്നു. തെറ്റുതിരുത്തലുകൾക്കായി സിപിഎം വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ പശ്ചാത്തലത്തിൽ തന്റെ നിലപാടും വിമർശനങ്ങളും തുറന്നു പറയുകയാണ് വി.കുഞ്ഞികൃഷ്ണൻ.
Content Highlights: Historic UDF-backed independent victory in Payyannur with a margin of 6969 votes., Analysis of opposition leader Pinarayi Vijayan's recent political meeting speech., V Kunjikrishnan speaks out on CPM's organizational flaws ahead of the state committee meeting.