'ചൈനയെ കൂട്ടുപിടിച്ച് അമേരിക്കക്കെതിരെ നിൽക്കാനാവില്ല; ചൊടിപ്പിക്കരുത്, ട്രംപിന് നൊബേലാണ് പ്രശ്‌നം'

റഷ്യയില്‍ നിന്നും ഇന്ത്യയെക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. പക്ഷേ, ചൈനയ്ക്ക് 30 ശതമാനം അധികത്തീരുവ ചുമത്തിയ ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നു. ഇന്ത്യയെ അമേരിക്ക ടാര്‍ഗറ്റ് ചെയ്യുകയാണോ
ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധങ്ങള്‍ ദശകങ്ങളോളം വലിയ തോതിലുള്ള കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു. റോളര്‍കോസ്റ്റര്‍ റൈഡ് എന്നു പറയാം. ഓരോ പ്രസിഡണ്ട് വരുമ്പോഴും അവരുടെ രീതികളും സ്വഭാവ സവിശേഷതകളും അനുസരിച്ച് മാറ്റങ്ങള്‍ വരും. പണ്ട് നമ്മളെ- ഇന്ത്യയെയും അമേരിക്കയെയും- വിളിച്ചിരുന്നത് വേര്‍പിരിഞ്ഞ (എസ്ട്രെയ്ന്‍ജ്ഡ്) ജനാധിപത്യരാജ്യങ്ങള്‍ എന്നായിരുന്നു. അവിടെ നിന്നും നമ്മള്‍ പരസ്പരബന്ധമുള്ള (എന്‍ഗേജ്ഡ്) ജനാധിപത്യങ്ങളായി വളര്‍ന്നു. ട്രംപിന്റെ ആദ്യ ടേമിന്റെ തുടക്കത്തില്‍ പരസ്പരം ആലിംഗനം ചെയ്യുന്ന (എംബ്രെയ്സിങ്) ജനാധിപത്യങ്ങളായി നമ്മള്‍ മാറി. ട്രംപ്-മോദി ബ്രോമന്‍സിന്റെ കാലം ആയിരുന്നു അത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി.
Content Highlights: trump tariffs india tp sreenivasan interview