യുറ്റ്യൂബ് നോക്കി വീട്ടിൽ പ്രസവം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

തിരുപ്പൂർ: തിരുപ്പൂരിനടുത്ത് ദളവായ്‌പാളയത്ത് വീട്ടിൽ പ്രസവിച്ച യുവതി അമിതരക്തസ്രാവത്തെത്തുടർന്ന് ചികിൽസയിലിരിക്കെ മരിച്ചു. കർഷകനായ കുളന്തൈസാമിയുടെ ഭാര്യ ശശികലയാണ് (32) കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഈ മാസം 24-നാണ് ശശികല പ്രസവിച്ചത്. ആദ്യകുട്ടി ജനിച്ചത് സിസേറിയൻ വഴിയായതിനാൽ ഇത്തവണ സ്വാഭാവികമായിരിക്കണമെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. തുടർന്ന് യുറ്റ്യൂബ് നോക്കി എങ്ങനെ പ്രസവം എടുക്കാമെന്ന് മനസ്സിലാക്കി വീട്ടിൽ ഭർത്താവും അയാളുടെ മാതാവും ചേർന്ന് ശശികലയെ സ്വാഭാവികമായി പ്രസവിപ്പിച്ചുവെന്ന് പറയുന്നു.

ആൺകുട്ടി പിറന്നെങ്കിലും ശശികലയ്ക്ക് അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് പെരുന്തുറൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിൽ നിന്നുള്ള വിവരത്തെത്തുടർന്ന് ഊത്തുകുഴി പോലീസ് കേസെടുത്തു. ഭർത്താവിനെയും അയാളുടെ അമ്മയെയും ചോദ്യം ചെയ്തുവരുന്നു.

Content Highlights: A 32-year-old woman died following a home birth attempt in Dalavaipalayam, Tirupur., The family attempted a natural birth at home based on YouTube tutorials after a previous C-section., The victim suffered severe postpartum hemorrhage leading to her death in a Coimbatore hospital., Uthukuli police have initiated an investigation and are questioning the husband and mother-in-law.