സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രം

ന്യൂഡൽഹി :സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസർക്കാർ. ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്സ് എംപിമാരുടെ ചോദ്യത്തിനാണ് വ്യക്തമായ മറുപടി കേന്ദ്രം നൽകാതിരുന്നത്.
സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആരോപണത്തിൽ പ്രതിപക്ഷം സമരം ശക്തമാക്കുമ്പോഴാണ് കേരളത്തില്‍ നിന്നുള്ള നാല് യുഡിഎഫ് എംപിമാര്‍ ലോക്സഭയിൽ വിഷയത്തില്‍ ചോദ്യം ഉന്നയിച്ചത്. എംപിമാരായ ബെന്നി ബഹ്നാന്, കെ സുധാകരന്, എന്‍ കെ പ്രേമചന്ദ്രന്, അടൂര്‍ പ്രകാശ് എന്നിവരാണ് ചോദ്യമുന്നയിച്ചത്.
സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണം ഏത് ഘട്ടത്തില്‍ എത്തി എന്നും കേസിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചുമുള്ള രണ്ട് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ ആദ്യ ചോദ്യത്തിന് മാത്രമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരം നല്‍കിയത്.
കേസിന്റെ വിശദാംശങ്ങൾ, രജിസ്റ്റര്‍ ചെയ്ത തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാത്രമാണ് മറുപടിയായി നല്‍കിയത്. രണ്ട് ചോദ്യങ്ങള്‍ക്കുമായി ഒറ്റ ഉത്തരമാണ് നല്‍കിയത്. കേസിൽ ഉന്നത ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
Content Highlights: