തെരുവുനായ ആക്രമണത്തിനിടെ പരിക്കേറ്റ വാഗ് ബക്രി ടീ ഗ്രൂപ്പ് ഉടമ പരാഗ് ദേശായി അന്തരിച്ചു

പരാഗ് ദേശായി | Photo: Twitter/ Shaktisinh Gohil MP
പരാഗ് ദേശായി | Photo: Twitter/ Shaktisinh Gohil MP

അഹമ്മദാബാദ്: വാഗ് ബക്രി ടീ ഗ്രൂപ്പ് ഉടമയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പരാഗ് ദേശായി (49) അന്തരിച്ചു. സായാഹ്ന സവാരിക്കിടെ തെരുവുനായ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ ശ്രമിക്കവെ കാല്‍വഴുതി വീണ് തലയ്ക്ക് പരിക്കേറ്റ് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം.

ഒക്ടോബര്‍ 15-ന് സ്വന്തം താമസസ്ഥലത്തിന് സമീപം നടക്കാനിറിങ്ങിയതായിരുന്നു പരാഗ് ദേശായി. നടത്തത്തിനിടെ തെരുവുനായ ആക്രമണം ഉണ്ടാവുകയും അതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീഴുകയുമായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്തസ്രാവത്തെത്തുടര്‍ന്ന് പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ സര്‍ജറിക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഒരാഴ്ചയായി ചികിത്സയില്‍ തുടരവെ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരണം.

പിതാവ് രസേശ് ദേശായി വാഗ് ബക്രി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. ഭാര്യ: വിദിശ, മകള്‍: പരിശ

Content Highlights: Wagh Bakri Parag Desai 49 dies attack by street dogs