റിപ്പബ്ലിക് ദിന പരേഡില്‍ രാം ലല്ലയും; യു.പിയുടെ നിശ്ചലദൃശ്യത്തില്‍ മൂന്നാംതവണയും രാമക്ഷേത്രം |VIDEO

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യത്തിന്റെ മുൻവശത്ത് അയോധ്യയിലെ രാംലല്ലയും. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരിക്കുന്ന രാംലല്ലയാണ് പ്രദർശിപ്പിക്കുക.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്രീരാമന്റെ ആഗമനം എന്ന പ്രതീകത്തെ അടയാളപ്പെടുത്തുന്ന ദൃശ്യവും പ്രദർശിപ്പിക്കും. ഇത് മൂന്നാം തവണയാണ് രാമക്ഷേത്രം യു.പിയുടെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള അയോധ്യയായിരുന്നു 2021-ലെ നിശ്ചല ദൃശ്യത്തിന്റെ വിഷയം. അയോധ്യയിലെ ദീപോത്സവമായിരുന്നു 2023-ലെ വിഷയം.
അയോധ്യയ്ക്കും ശ്രീരാമനും പുറമെ, ജെവാർ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡയിലെ മൊബെെൽ നിർമാണ ഫാക്ടറി, നിർമാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹെെവേകൾ എന്നിവയും ടാബ്ലോയുടെ ഭാഗമായിരിക്കും.
Content Highlights: UP tableau for Republic Day