ഇന്റര്‍നെറ്റില്ല, കര്‍ഫ്യൂ; രാജി നല്‍കി ആഭ്യന്തരമന്ത്രി, സംഘര്‍ഷത്തില്‍ നീറിപ്പുകഞ്ഞ് മേഘാലയ

ഷില്ലോങ്: മേഘാലയില്‍ കൊടുംതീവ്രവാദിയും ഹിന്നിവെട്രെപ്പ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സില്‍ (എച്ച്.എന്‍.എല്‍.സി.) മുന്‍ ജനറല്‍ സെക്രട്ടറിയുമായ തങ്ഖ്യൂവ് (54) പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മേഘാലയ ആഭ്യന്തര മന്ത്രി ലഖ്മെന്‍ റിംബുയി തല്‍സ്ഥാനം രാജിവച്ചു.
സ്വാതന്ത്ര്യദിനത്തിലും സംസ്ഥാനത്തുടനീളം അക്രമങ്ങളുണ്ടായതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ലഖ്മെന്‍ റിംബുയി രാജിവെയ്ക്കുകയായിരുന്നു. തങ്ഖ്യൂവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആഭ്യന്തര മന്ത്രി ലഖ്മെന്‍ റിംബുയി ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. അത് സത്യാവസ്ഥ പുറത്ത് കൊണ്ടുവരുമെന്ന് പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
പലസ്ഥലങ്ങളിലും സ്‌ഫോടനങ്ങളുണ്ടായതിനെ തുടര്‍ന്ന് പോലീസ് കഴിഞ്ഞയാഴ്ച മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തങ്ഖ്യൂവിന്റെ കിന്റണ്‍ മസ്സാറിലുള്ള വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് തിരച്ചില്‍ നടത്താന്‍ പോലീസ് തീരുമാനിച്ചത്. തിരച്ചിലിനിടെ തങ്ഖ്യൂവ് പോലീസുകാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. തുടര്‍ന്ന് പോലീസ് തങ്ഖ്യൂവിനെ വെടി വെച്ച് കൊല്ലുകകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ തങ്ഖ്യൂവ് തന്നെയാണെന്നതിന് വ്യക്തമായ തെളിവ് ഉള്ളതായി പോലീസ് പറഞ്ഞു.
താങ്ഖ്യൂവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഞായറാഴ്ച കരിങ്കൊടിയുമായി ഇറങ്ങിയവരാണ് വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്ന് ഷില്ലോങ്ങില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഷില്ലോങ് ജില്ലാ മജിസ്‌ട്രേറ്റ് ഇസവാന്‍ഡാ ലാലൂവാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.
എസ്.എം.എസ്, മെസേജിങ് സംവിധാനങ്ങളായ വാട്ട്‌സാപ്പ്, സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവ താല്‍ക്കാലികമായി വിച്ഛേദിച്ചു ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഒട്ടേറെ പോലീസ് വാഹനങ്ങളും അക്രമികള്‍ അഗ്‌നിക്കിരയാക്കി. അതേ സമയം മേഘാലായിലെ അസാധാരണ സാഹചര്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി കോണ്‍റാഡ് കെ സംഗ്മയുടെ വസതിയിലും അക്രമ സംഭവങ്ങളുണ്ടായി. വസതിക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Content highlights: unpleasant situation in shillong and meghalaya
Content Highlights: