ഉണ്ണികൃഷ്ണൻ പൂങ്കുന്നം അന്തരിച്ചു

ന്യൂഡൽഹി: കഥാകൃത്തും നോവലിസ്റ്റും ബാലസാഹിത്യകാരനുമായ ഉണ്ണികൃഷ്ണൻ പൂങ്കുന്നം (80) ഡൽഹിയിൽ അന്തരിച്ചു . തൃശൂർ പൂങ്കുന്നം സ്വദേശിയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പടെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കഥാസമാഹാരം ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങളുമുണ്ട്. ജപ്പാനിൽ ജീവിത പരിചയമുള്ള ഉണ്ണികൃഷ്ണൻ ജാപ്പനീസ് നാടോടി കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എം.ടിസിയിൽ ഉയർന്ന ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം പൂർണ സമയ എഴുത്തുകാരനായി.1999 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുട്ടികൾക്കുള്ള നോവൽ പ്രസിദ്ധീകരിച്ചതോടെയാണ് ശ്രദ്ധേയനായത്.
ഡൽഹി മയൂർ വിഹാർ ഫേസ് 1. ലെ നിർമാൺ അപാർട്ട്മെൻ്റിലായിരുന്നു ദീർഘകാലമായി താമസം.
ഭാര്യ: കെ. എൻ സുന്ദരി.
മക്കൾ: സുരേഷ് നാരായണൻ(മർച്ചൻ്റ് നേവി), സുരേന്ദ്രൻ( നാസിക്), ശാലിനി( പുണെ).
സംസ്കാരം തിങ്കളാഴ്ച ഡൽ ഹിയിൽ നടക്കും.
Content Highlights: Renowned writer Unnikrishnan Poonkunnam, known for his novels and children's literature, passed away in Delhi. He was a native of Thrissur Poonkunnam.